Gulf
സ്തനാര്‍ബുദ ബോധവത്കരണം; വാരാന്ത്യ ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫ പിങ്ക് നിറമണിയും
ദുബൈ: സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിന്‍ മാസമായ ഒക്‌ടോബറിലെ വാരാന്ത്യ ദിവസങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫ പിങ്ക് നിറമണിയും.
ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളിലെ ദ കഫേയില്‍ ബോധവത്കരണ പ്രമേയമടങ്ങിയ ചോക്ലേറ്റുകളും ഒരുക്കിയിട്ടുണ്ട്. ഈ മാസം അവസാനം വരെ ബുര്‍ജ് ഖലീഫയിലെ റീ ടെയില്‍ സ്റ്റോറുകളില്‍ നിന്ന് വില്‍ക്കുന്ന ഓരോ സാധനത്തില്‍ നിന്നും ഒരു ദിര്‍ഹം വീതം അല്‍ ജലീല ഫൗണ്ടേഷന് നല്‍കുകയും ചെയ്യും. ബോധവത്കരണത്തില്‍ പങ്കാളികാന്‍ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നവര്‍ പിങ്ക് വസ്ത്രമണിഞ്ഞ് എത്താന്‍ അധികൃതര്‍ ക്ഷണിച്ചു.
പുതുവത്സരാഘോഷം, യു എ ഇ ദേശീയദിനം, സഹോദര രാജ്യങ്ങളിലെ ദേശീയ ദിനം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം ബുര്‍ജ് ഖലീഫ വ്യത്യസ്ത നിറങ്ങളാല്‍ മിന്നിത്തിളങ്ങാറുണ്ട്. പാരീസിലെ സ്‌ഫോടനത്തിന് ശേഷം ഫ്രാന്‍സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഫ്രാന്‍സ് പതാകയുടെ നിറത്തിലും ബുര്‍ജ് ഖലീഫ ഉയര്‍ന്നിരുന്നു.


