അസ്‌ലം വധം: റിമാന്‍ഡ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

Posted on: October 13, 2016 12:25 pm | Last updated: October 13, 2016 at 12:53 pm

aslamനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം വധകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രധാന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തലശ്ശേരി വടക്കുമ്പാട് സ്വദേശി കെ കെ ശ്രീജിത്ത്, പാട്യം പത്തായകുന്നിലെ ഇ കെ വിജേഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും വേണ്ടി നാദാപുരം സി ഐ. ജോഷി ജോസ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിടുകയുണ്ടായി. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നേരത്തെ പൂര്‍ത്തിയായിരുന്നു.
അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആയുധങ്ങളെ സംബന്ധിച്ച് പ്രതികള്‍ നല്‍കുന്ന പരസ്പര വിരുദ്ധമായ മൊഴികള്‍ പോലീസിനെ കുഴക്കുന്നുണ്ട്.