Connect with us

Gulf

ലോക സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് ഒരുക്കിയത് പഴുതടച്ച സുരക്ഷ

Published

|

Last Updated

ആഭ്യന്തര മന്ത്രാലയം ഒരുക്കിയ മുഴുസമയ ഓപറേഷന്‍സ് റൂം

ആഭ്യന്തര മന്ത്രാലയം ഒരുക്കിയ മുഴുസമയ ഓപറേഷന്‍സ് റൂം

ദോഹ: യു സി ഐ റോഡ് ലോക ചാമ്പ്യന്‍ഷിപ്പിന് ആഭ്യന്തര മന്ത്രാലയം ഒരുക്കിയത് പഴുതടച്ച സുരക്ഷ. മത്സരിക്കുന്നവരുടെയും കാണികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുഴുസമയ ഓപറേഷന്‍സ് റൂം സജ്ജീകരിച്ചിട്ടുണ്ട്.
സുരക്ഷ പട്രോളിംഗ് സംഘവുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ 4ജി എല്‍ ടി ഇ നെറ്റ്‌വര്‍ക് വഴി ഓപറേഷന്‍സ് റൂം ബന്ധിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ എന്‍ജിനീയര്‍ ഫൈസല്‍ അലി അല്‍ ഹിന്‍സാദ് പറഞ്ഞു. ശബ്ദം, ചിത്രം, വീഡിയോ തുടങ്ങിയ ഡാറ്റകള്‍ അതിവേഗം കൈമാറാന്‍ സാധിക്കും. സുരക്ഷ പട്രോളിംഗിനെ നിരീക്ഷിക്കല്‍, സര്‍വീസ് കോളുകള്‍, പട്രോളിംഗിനുള്ള തത്‌സമയ സംപ്രേഷണം, മാധ്യമങ്ങളുമായുള്ള ആശയവിനിമയം തുടങ്ങി നിരവധി സേവനങ്ങളും ചെയ്യാനാകും.
ചാമ്പ്യന്‍ഷിപ്പിന്റെ സുരക്ഷ മേല്‍നോട്ടം വഹിക്കാനും സൈക്ലിംഗ് റൂട്ടുകള്‍ പിന്തുടരുന്നതിനും മറ്റുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ 4ജി എല്‍ ടി ഇയുമായി ട്രാഫിക് വകുപ്പിന്റെയും ലഖ്‌വിയ്യയുടെയും വാഹനങ്ങളും ബൈക്കുകളും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഫസ്റ്റ് ലെഫ്റ്റനന്റ് എന്‍ജിനീയര്‍ ആമിര്‍ അബ്ദുല്‍ ഹാദി അല്‍ സൗഫാന്‍ അല്‍ അഹ്ബാബി പറഞ്ഞു.
തലാ പദ്ധതിയുടെ ഭാഗമായി ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെട്ട നിരീക്ഷണ ക്യാമറകള്‍ വിവിധ തെരുവുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവ നാഷനല്‍ കമാന്‍ഡ് സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്.