പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇരട്ടി ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍

Posted on: October 12, 2016 10:28 am | Last updated: October 12, 2016 at 1:58 pm

BSNLന്യൂഡല്‍ഹി: പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. ദസറ, മുഹറം ഓഫറായാണ് ബിഎസ്എന്‍എല്‍ നാല് വ്യത്യസ്ത പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലഭ്യമായിരിക്കുന്ന ഡാറ്റയുടെ ഇരട്ടിയാണ് പുതിയ ഓഫര്‍ പ്രകാരം ലഭിക്കുക. 365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനുകള്‍ ഒക്ടോബര്‍ 10 മുതല്‍ 31 വരെയാണ് ലഭ്യമാകുക.

1498 രൂപയുടെ പ്ലാനിന് 18 ജിബി ഡാറ്റയാണ് ലഭ്യമാവുക. 2798 രൂപക്ക് 36 ജിബി, 3998 രൂപക്ക് 60 ജിബി, 4498 രൂപക്ക് 80 ജിബി എന്നിങ്ങനെയാണ് പുതിയ ഓഫര്‍.

16 രൂപയുടെ പ്രത്യേക താരിഫ് വൗച്ചറും ബിഎസ്എന്‍എല്‍ പുറത്തിറക്കി. 30 ദിവസത്തേക്ക് 60 എംബി ഡാറ്റ ലഭിക്കും. ഒക്ടോബര്‍ ഏഴ് മുതല്‍ 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാവുക. ബിഎസ്എന്‍എല്‍ പതിനാറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ  കൂടുതൽ വേഗതയും ഡാറ്റയും; ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ച് ബി എസ് എന്‍ എല്‍