Connect with us

Malappuram

സമസ്ത ദാഈ സംഗമം 15ന് വെട്ടിച്ചിറയില്‍

Published

|

Last Updated

മലപ്പുറം: വര്‍ധിച്ച് വരുന്ന ധാര്‍മിക ച്യുതിയെ കുറിച്ച് യുവ തലമുറയെ ഉത്ബുദ്ധരാക്കുന്നതിനും ഭീകരതയും തീവ്രതയും കടന്നു വരുന്ന ആധുനിക സലഫിസത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുമായി സമസ്ത മലപ്പുറം ജില്ലാ മുശാവറയുടെ കീഴില്‍ ഈമാസം 15ന് വെട്ടിച്ചിറ മജ്മഇല്‍ ദാഈ സംഗമം നടക്കും. മഹല്ലുകളില്‍ ആസൂത്രിതമായി സലഫി തീവ്രവാദം പ്രചരിപ്പിക്കുന്ന ബിദഈ പ്രസ്ഥാനങ്ങളുടെ പൊള്ളത്തരങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
മഹല്ലുകളിലെ ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുദരിസ്, ഖത്തീബ്, ഇമാം, സ്വദര്‍ മുഅല്ലിം എന്നിവരാണ് പങ്കെടുക്കേണ്ടത്. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ നടക്കുന്ന സംഗമത്തില്‍ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. മുസ്‌ലിം സമൂഹത്തില്‍ നിന്നുള്ള ചിലര്‍ ഐ എസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പണ്ഡിതര്‍ക്ക് നിര്‍വഹിക്കാനുള്ള ദൗത്യം എന്തെന്ന് പരിപാടിയില്‍ അവതരിപ്പിക്കപ്പെടും.
മുസ്‌ലിം സമുഹത്തിന്റെ മൗലികാവകാശമായ ശരീഅ ത്തിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിരോധിക്ക പ്പെടേണ്ടതിന്റെ ആവശ്യകത സംഗമം ചര്‍ച്ച ചെയ്യും. സംശയ നിവാരണത്തിനുള്ള അവസരവുമുണ്ടാകും. മുസ്‌ലിം സമുദായത്തിന്റെ ലേബലില്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് യുവാക്കളെ നയിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ദാഈ സംഗമം താക്കീതാകും.
സയ്യിദ് ഹബീബ് കോയ തങ്ങള്‍, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ പറപ്പൂര്‍, ഒ കെ അബ്ദുര്‍റശീദ് മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി എസ് ഫൈസി ചുങ്കത്തറ, ടി ടി മഹ്മൂദ് ഫൈസി, എന്‍ എം ബാപ്പുട്ടി മുസ്‌ലിയാര്‍, പി എസ് കെ ദാരിമി എടയൂര്‍, ഹൈദര്‍ മുസ്‌ലിയാര്‍ മാണൂര്‍, അശ്‌റഫ് ബാഖവി അയിരൂര്‍, ഹസന്‍ ബാഖവി പൊന്‍മള പങ്കെടുക്കും.

Latest