കാബൂളിലെ ഷിയാ പള്ളിക്ക് നേരെ വെടിവെപ്പ്: 14 മരണം

Posted on: October 12, 2016 9:00 am | Last updated: October 12, 2016 at 10:58 am
SHARE

kabulകാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഷിയാ പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം. ആഷൂറ ദിനാഘോഷത്തിനായി പള്ളിയിലെത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസുകാരനാണ്. മൂന്ന് അക്രമികളാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. പോലീസ് വേഷധാരികളായെത്തിയ ഇവര്‍ കാവല്‍ നിന്ന പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പള്ളിയുടെ അങ്കണത്തിലെത്തി ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി കാബൂള്‍ പോലീസ് മേധാവി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here