Connect with us

National

വീണ്ടും അധികാരം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണെന്ന് അഖിലേഷ് യാദവ്

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ പുതിയ തന്ത്രവുമായി അഖിലേഷ് യാദവ്. സാജന്യ സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതി ഭരണകക്ഷിയായ എസ് പി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്ര്ടേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. അടുത്ത മാസം 10 വരെയാണ് രജിസ്ട്രേഷന്‍ ചെയ്യാനുള്ള അവസരം. 2017ല്‍ നടക്കുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം കിട്ടിയാല്‍ മാത്രമേ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കൂ. 2017 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാമെങ്കിലും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ വേണം. ആറ് ലക്ഷത്തില്‍ താഴെ വാ ര്‍ഷിക വരുമാനം, അപേക്ഷകരോ രക്ഷിതാക്കളോ സര്‍ക്കാര്‍ ജോലിയുള്ളവരാകരുത് തുടങ്ങിയ നിബന്ധനകള്‍ വേറെയും ഉണ്ട്. എന്നാ ല്‍, അഖിലേഷ് യാദവിന്റെ ഈ പ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest