ഗോമൂത്രം സൗന്ദര്യം കൂട്ടുമെന്ന് ഗോസേവാ ബോര്‍ഡ്

Posted on: October 12, 2016 12:20 am | Last updated: October 12, 2016 at 12:03 am

ന്യൂഡല്‍ഹി: പശുവിന്റെ മൂത്രം ഉപയോഗിച്ച് മുഖം മസാജ് ചെയ്താല്‍ ക്ലിയോപാട്രയുടേത് പോലെ സൗന്ദര്യമുള്ള മുഖം സ്വന്തമാക്കാമെന്ന് ഗുജറാത്ത് ഗോസേവാ ബോര്‍ഡ്. ഗോസേ വാ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ആരോഗ്യ ഗീത എന്ന ഭാഗത്താണ് പശുമൂത്രം, ചാണകം, പാല്‍ എന്നിവയുടെ ഔഷധഗുണം സംബന്ധിച്ച അവകാശവാദങ്ങള്‍. ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയായിരുന്ന ക്ലിയോപാട്ര പശുവിന്‍പാലില്‍ കുളിച്ചിരുന്നുവെന്ന് വെബ്‌സൈറ്റ് പറയുന്നു. ’15 മിനുട്ട് നേരം മഞ്ഞളും പശുവിന്‍നെയ്യും ഉപയോഗിച്ച് മുഖം മസാജ് ചെയ്യണം. അതിന് ശേഷം ചാണകം കൊണ്ട് മുഖം പൊതിഞ്ഞുവെക്കണം. 15 മിനുട്ട് കഴിഞ്ഞ് ആര്യവേപ്പിട്ട വെള്ളം കൊണ്ട് മുഖത്ത് പുരട്ടിയ ചാണകം കഴുകിക്കളയണം. ഇത് എല്ലാ ദിവസവും തുടര്‍ന്നാല്‍ മുഖത്തിന്റെ തേജസ് വര്‍ധിക്കും.’ എന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.