തുറമുഖത്തിന് പുത്തനുണര്‍വേകി നാല് ഭീമന്‍ ചരക്കു കപ്പലുകള്‍ ബേപ്പൂരില്‍ 

>>ചരക്കുകള്‍ കൊണ്ടു പോകുന്നതിനായി ലക്ഷദ്വീപിന്റെ നാല് ഭീമന്‍ ചരക്കു കപ്പലുകളും നിരവധി ഉരുക്കളുമാണ് ബേപ്പൂര്‍ തുറമുഖത്തെത്തിയത്.
Posted on: October 11, 2016 9:38 pm | Last updated: October 11, 2016 at 9:38 pm

unnamed-1ബേപ്പൂര്‍ : ബേപ്പൂര്‍ തുറമുഖത്ത് നിന്നും ലക്ഷദ്വീപുകളിലേക്ക് ചരക്കുകള്‍ കൊണ്ടു പോകുന്നതിനായി ലക്ഷദ്വീപിന്റെ നാല് ഭീമന്‍ ചരക്കു കപ്പലുകളും നിരവധി ഉരുക്കളും ബേപ്പൂര്‍ തുറമുഖതെത്തി. കഴിഞ്ഞ ഒന്നരമാസത്തോളായി തൊഴിലാളികളുടെ കൂലി സമരം കാരണം സ്തംപനാവസ്ഥയിലായിരുന്ന ബേപ്പൂര്‍ തുറമുഖത്തെ കയറ്റിറക്കുമേഖല വീണ്ടും ഇന്ന് മുതല്‍ സജീവമായി. തൊഴിലാളി സമരം കഴിഞ്ഞ ആഴ്ചയില്‍ ഒത്തുതീര്‍ന്നതോടെയാണ് തുറുമുഖത്തിന് വീണ്ടും പുതു ഉണര്‍വേകികൊണ്ട് ഉരുക്കളും കപ്പലുകളും എത്തുന്നതിന് സാഹചര്യമൊരുങ്ങിയത്. ബേപ്പൂര്‍ തുറു മുഖത്ത് ആദ്യമായി എത്തുന്ന ലക്ഷദ്വീപ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഭീമന്‍ ചരക്കുകപ്പലുകളായ ‘സാഗര്‍ സാമ്രാജ് ‘, ഉബൈദുള്ള, തിരക്കര, എം വി ലക്കഡീവ്‌സ് തുടങ്ങിയ കപ്പലുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചരക്കുകള്‍ കയറ്റുന്നതിന് തുറു മുഖതെത്തിയിരിക്കുന്നത്. തുറുമുഖത്ത് പതിനഞ്ചോളം ചരക്ക് വെസലുകളിലും ചരക്ക് കയറ്റല്‍ ആരംഭിച്ചിട്ടുണ്ട്. ബേപ്പൂര്‍ തുറമുഖത്തു നിന്ന് ലക്ഷദ്വീപുകളിലേക്ക് നടത്തുന്ന ചരക്കുനീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ‘സാഗര്‍ തുറു മുഖത്തെ സാമ്രാജ്’ കപ്പല്‍ unnamedതുറമുഖതെത്തിയിരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്മീഷന്‍ ചെയ്ത ഈ കപ്പല്‍ കൊച്ചി തുറ മുഖത്ത് നിന്നാണ് സ്ഥിരമായി ചരക്കുനീക്കം നടത്തിയിരുന്നത് . സാഗര്‍ സാമ്രാജ് ആദ്യമായാണ് ബേപ്പൂരിലെത്തുന്നത്. ഈ കപ്പലിന് 72 മീറ്റര്‍ നീളവും 2 4 മീറ്റര്‍ താഴ്ചയും 12 മീറ്റര്‍ വീതിയുമുണ്ട്. 1220 ടണ്‍കേവ് ഭാരമുള്ള നാല് അറകളുള്ള ഈചരക്ക് കപ്പലില്‍ 800 മെട്രിക് ടണ്‍ ഭാരം കയറ്റാനാകും. എറണാകുളം സ്വദേശി ക്യാപ്റ്റല്‍ സൊബാസ്റ്റ്യന്‍ പോളിന്റെ നേത്രത്വത്തില്‍ 17 ജീവനക്കാരാണ് കപ്പലിലുള്ളത്.ചരക്ക് നിറഞ്ഞ് കഴിയുന്നതോടെ അടുത്ത ഞായാഴ്ചക്കുള്ളില്‍ തന്നെ എല്ലാ ചരക്ക് കപ്പലുകളും തുറുമുഖം വിടും. ആയിരത്തിലതികം വരുന്ന ഡീസല്‍ വീപ്പകള്‍, സിമന്റുകള്‍, മറ്റ് നിര്‍മ്മാണ സാമഗ്രികകള്‍ തുടങ്ങിയവയാണ് പ്രധാനമായും കൊണ്ടു പോകുന്നത്. ആധുനിക രീതിയില്‍ കപ്പലില്‍ സ്ഥാപിച്ച രണ്ട് unnamed-3സ്റ്റാന്റിംങ് ക്രേയിനുകള്‍ ഉപയോഗിച്ചാണ് ചരക്ക് കയറ്റുന്നതും ഇറക്കുന്നതും. ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപുകളിലേക്ക് ഇന്ധനവും മറ്റ് അത്യാവശ്യ നിര്‍മ്മാണ വസ്തുക്കളും കൊണ്ടു പോയിരുന്ന ‘ ഇലികല്‍പ്പേനി ‘ കപ്പല്‍ കൊച്ചി തുറമുഖത്ത് ഡ്രൈഡോക്കിംങ് നടത്തുന്നതിനാലാണ് നിലവില്‍ അത്യാവശ്യമായി വന്ന വസ്തുക്കള്‍ കൊണ്ടുപോകാനാണ് സാഗര്‍ സാമ്രാജ് ബേപ്പൂരിലെത്തിയത്. ഒരോ മാസത്തിലും ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ബേപ്പൂര്‍ തുറമുഖത്ത് നിന്നും ചരക്കുകളുമായി ദ്വീപുകളിലെത്താനാണ് പദ്ധതിയുള്ളത്.