കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ വെന്തുമരിച്ചു. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് ബൈക്ക് യാത്രികരായ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് വട്ടോളി മനീഷ നിവാസില്‍ മജീഷ് (29), ഭാര്യ ജിജി (24) എന്നിവരാണ് മരിച്ചത്.
പാലാഴി മെട്രോ ആശുപത്രിക്ക് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് മലപ്പുറം രാമപുരത്തെ ജിജിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബൈക്ക് ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന നിറപറ വിതരണ ലോറിയില്‍ മുഖാമുഖം ഇടിക്കുകയായിരുന്നു.