Connect with us

Kerala

പികെ ശ്രീമതി മരുമകളെ സ്റ്റാഫാക്കിയത് പാര്‍ട്ടി അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: പികെ ശ്രീമതി എംപി തന്റെ മരുമകളെ സ്റ്റാഫാക്കിയത് പാര്‍ട്ടി അറിവോടെയല്ലെന്ന് മുഖ്യമന്ത്രി. ഓരോ മന്ത്രിക്കും മൂന്ന് സ്റ്റാഫിനെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാന്‍ അനുവാദം കൊടുക്കാറുണ്ട്. അത് പ്രകാരമാണ് ശ്രീമതി മരുമകളെ നിയമിച്ചത്. അത് പാര്‍ട്ടിയുമായി ആലോചിച്ചായിരുന്നില്ലെന്നും പിണറായി പറഞ്ഞു. പിന്നീട് ഇവര്‍ക്ക് പ്രമോഷന്‍ കൊടുത്തപ്പോഴാണ് ഇത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്. അപ്പോള്‍ അവരെ നീക്കിയെന്നും പിണറായി പറഞ്ഞു.

ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഗൗരവപ്പെട്ട പ്രശ്‌നമാണ്. കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചുവെന്ന പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് യുഡിഎഫ് നേതാക്കളുടെ അഭിപ്രായമാണെന്നായിരുന്നു മറുപടി.

പികെ ശ്രീമതി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ മരുമകളുടെ നിയമനം സംബന്ധിച്ച് വിശദീകരിച്ചത്. പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയോടെയാണ് നിയമനമെന്നായിരുന്നു ശ്രീമതിയുടെ വിശദീകരണം. പിന്നീട് പോസ്റ്റ് വിവാദമായതോടെ അത് നീക്കം ചെയ്തിരുന്നു. ഇത് തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest