കേരള മുസ്‌ലിം ജമാഅത്ത് പൈതൃക യാത്ര നാളെ

Posted on: October 9, 2016 10:36 am | Last updated: October 9, 2016 at 10:36 am
SHARE

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനമായ നാളെ മലപ്പുറം ജില്ലയിലെ ഇരുപത് സോണുകളിലും പൈതൃകയാത്ര നടക്കും. മണ്‍മറഞ്ഞു പോയ പ്രസ്ഥാന നേതാക്കള്‍, ഉലമാക്കള്‍, ഉമറാക്കള്‍ തുടങ്ങിയവരെ അനുസ്മരിപ്പിക്കുന്നതിനും അവരുടെ മഖ്ബറ സിയാറത്ത് ചെയ്യുന്നതിനും വേണ്ടിയാണ് സോണ്‍ തലത്തില്‍ പൈതൃക യാത്ര നടത്തുന്നത്. എടക്കരയില്‍ വി എസ് ഫൈസി, നിലമ്പൂരില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, പെരിന്തല്‍മണ്ണയില്‍ സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, കൊളത്തൂര്‍ പി എസ് കെ ദാരിമി, മലപ്പുറം പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മഞ്ചേരി സയ്യിദ് അബ്ദുര്‍റഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് അഹ്ദല്‍ തങ്ങള്‍ മുത്തനൂര്‍, അരീക്കോട് കെ പി എച്ച് തങ്ങള്‍, കെ കെ അബൂബക്കര്‍ ഫൈസി, എടവണ്ണപ്പാറയില്‍ കെ സി കുഞ്ഞിക്കോയ തങ്ങള്‍, അബൂബക്കര്‍ ഫൈസി മുതുവല്ലൂര്‍, കൊണ്ടോട്ടിയില്‍ സി കെ യു മൗലവി, പുളിക്കലില്‍ ഇ കെ മുഹമ്മദ് കോയ സഖാഫി, തേഞ്ഞിപ്പലത്ത് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി സഖാഫി, തിരൂരങ്ങാടിയില്‍ സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, വേങ്ങരയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here