കോഴിക്കോട്: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ മാനേജിങ് ഡയറക്ടറായി ഇപി ജയരാജന്റെ ബന്ധു പികെ സുധീറിനെ നിയമിച്ചതിനെ ന്യായീകരിച്ച വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്നും എന്നാല്‍ അതൊരു പരാതിയായി തന്റെ മുമ്പില്‍ വന്നിട്ടില്ലെന്നുമുള്ള ജയരാജന്റെ പ്രതികരണമാണ് ആളുകളെ ചൊടിപ്പിച്ചത്. രാഷ്ട്രീയഭേദമന്യേ എല്ലാവരും മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റ് ബോക്‌സുകളിലെല്ലാം എതിര്‍പ്പിന്റെ സ്വരം നിറയുന്നു.