ഗൂഡല്ലൂര്‍: കുന്നൂര്‍ കണ്ണേരിമുക്കില്‍ എ ഐ എ ഡി എം കെ വാര്‍ഡ് കൗണ്‍സിലര്‍ മലരിന്റെ ഭര്‍ത്താവും കരാറുകാരനുമായ സുബ്രഹ്മണനെ (45) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. കുന്നൂര്‍ സ്വദേശി പെരിയസ്വാമി (45)യെയാണ് ഡി വൈ എസ് പി തമിഴ്മണിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സംഘം അറസ്റ്റ് ചെയ്തത്. സുബ്രഹ്മണ്യനെ കഴിഞ്ഞ ബുധനാഴ്ച രാവിലെ റോഡോരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ പ്രതികളെ തിരിച്ചറിയാനാകുമെന്നാണ് പോലീസ് കരുതുന്നത്.