Malappuram
അവാര്‍ഡ് തുക വൃദ്ധ സദനത്തിന് നല്‍കി ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി


അവാര്‍ഡ് തുക ഇരിങ്ങല്ലൂര്‍ അമ്പലമാട് ഫെയ്മസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ തവനൂര്‍ വൃദ്ധസദനം അധികൃതര്‍ക്ക് കൈമാറുന്നു
വേങ്ങര: അവാര്‍ഡായി ലഭിച്ച തുക വൃദ്ധ സദനത്തിന് നല്‍കി ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി. ഇരിങ്ങല്ലൂര്‍ അമ്പലമാട് ഫെയ്മസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് നെഹ്‌റു യുവ കേന്ദ്രയുടെ യൂത്ത് ഫോര്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമില്‍ ബ്ലോക്ക് തലത്തില്‍ ലഭിച്ച അവാര്‍ഡ് തുകയാണ് തവനൂര്‍ വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്കായി നല്‍കിയത്. ഭാരവാഹികളായ എം അലവി, എ വി അബൂബക്കര്‍ സിദ്ദീഖ്, പി മജീദ്, ഇ കെ റശീദ് നേതൃത്വം നല്‍കി.
---- facebook comment plugin here -----