വിരാട് കോഹ്‌ലിക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

Posted on: October 8, 2016 9:21 am | Last updated: October 8, 2016 at 2:02 pm

536222-kohli-grabന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് അഭിനന്ദനമറിയിച്ച്് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച ശേഷം കോഹ്‌ലിയും സംഘവും ‘മൈ ക്ലീന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സ്‌റ്റേഡിയത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.

ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി, കോഹ്‌ലിയുടെയും ടീമിന്റെയും പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റു ചെയ്തത്. വാര്‍ത്തകളിലൂടെ വിവരം കണ്ടുവെന്നും ഏറെ അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണിതെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്. മോദിയുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് കോഹ് ലിയും റീട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രചോദനമേകുന്ന ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകണമെന്നും കോഹ്‌ലി ട്വീറ്റില്‍ ആശംസിക്കുന്നുണ്ട്.