Connect with us

Sports

കോച്ചിന് കൈ കൊടുത്തില്ല, ഗ്രാസിയാനോ ടീമിന് പുറത്ത്

Published

|

Last Updated

മിലാന്‍: സബ്സ്റ്റിറ്റിയൂട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് ഇറ്റലിയുടെ കോച്ച് ജിയാന്‍ പിയറോ വെന്റ്യുറയുടെ ഹസ്തദാനം നിരസിച്ച സ്‌ട്രൈക്കര്‍ ഗ്രസിയാനോ പെല്ലെ ടീമില്‍ നിന്ന് പുറത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയിനിനെതിരായ മത്സരത്തിനിടെയായിരുന്നു ഗ്രാസിയാനോയുടെ അച്ചടക്കലംഘനം. ചൈനയില്‍ ഷാന്‍ഡോംഗ് ലുനെംഗിന്റെ താരമാണ് ഗ്രാസിയാനോ.
മോശം പെരുമാറ്റത്തില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സത്വര നടപടി കൈക്കൊള്ളുകയായിരുന്നു. പരിശീലകരെ പോലും വകവെക്കാത്ത കളിക്കാരെ ടീമില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് അസോസിയേഷന്റെത്. ഉടന്‍ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ തെറ്റ് ഏറ്റ് പറഞ്ഞ് താരം രംഗത്ത് വന്നു. എന്റെ പെരുമാറ്റദൂഷ്യത്തിന് ഒഴിവ്കഴിവൊന്നുമില്ല. തെറ്റ് അംഗീകരിക്കുന്നു – ഗ്രാസിയാനോയുടെ ഏറ്റുപറച്ചില്‍ ഇങ്ങനെ പോകുന്നു.
ഞായറാഴ്ച മാസിഡോണിയക്കെതിരെ ഇറ്റലിക്ക് യോഗ്യതാ റൗണ്ട് മത്സരമുണ്ട്. സ്‌പെയ്‌നിനെതിരെ ഡി റോസിയുടെ പെനാല്‍റ്റി ഗോളില്‍ മുഖം രക്ഷിക്കുകയായിരുന്നു അസൂറിപ്പട.