ജിഷ കേസ് പ്രതിക്ക് വേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും

Posted on: October 8, 2016 6:00 am | Last updated: October 7, 2016 at 11:47 pm

adv_ba_aloor_760x400തിരുവനന്തപുരം: ജിഷാ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനു വേണ്ടി അഡ്വ. പി എ ആളൂര്‍ ഹാജരാകും. ഏറെ വിവാദമായ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായതും ആളൂരാണ്. മലയാളമറിയാത്ത തനിക്കു വേണ്ടി അഡ്വ. ആളൂരിനെ ആവശ്യപ്പെട്ട് ജിഷാ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലെന്നാണ് അമീറുള്‍ തന്റെ അപേക്ഷയില്‍ പറയുന്നത്. ജയില്‍ സൂപ്രണ്ട് വഴി തന്റെ അപേക്ഷ അമീറുള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് അമീറുളിന് വേണ്ടി ഹാജരാകാന്‍ തീരുമാനിച്ചതെന്ന് അഡ്വ. ആളൂര്‍ വ്യക്തമാക്കി. വക്കാലത്ത് സ്വീകരിച്ചതായും അമീറുളിന് വേണ്ടി കോടതിയില്‍ ഹാജരാകുമെന്നും ആളൂര്‍ പറഞ്ഞു. പ്രതി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രോസിക്യൂഷന്റെ ചുമതലയാണെന്നാണ് ആളൂരിന്റെ വാദം. സമൂഹ മനസാക്ഷിയെ പിടിച്ചുലച്ച ഇത്തരം കേസുകളില്‍ പ്രതിക്കു വേണ്ടി ഹാജരാകുന്നതു വഴി ഉണ്ടാകുന്ന നെഗറ്റീവ് പബ്ലിസിറ്റിയെക്കുറിച്ച് വേവലാതിയില്ലെന്നും ആളൂര്‍ വ്യക്തമാക്കി. എ ടി എം തട്ടിപ്പു കേസിലെ പ്രതി ഗബ്രിയേലിനു വേണ്ടിയും ഹാജരാകുന്നത് ആളൂരാണ്.