ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റിക്ക് ജയം

Posted on: October 7, 2016 9:21 pm | Last updated: October 7, 2016 at 9:21 pm

mumbai-cityമുംബൈ: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുംബൈ സിറ്റിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ സിറ്റി നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. മുംബൈ സിറ്റിക്ക് വേണ്ടി ഡിയാഡോ ഫോര്‍ലാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 55ാം മിനിറ്റിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ നെഞ്ച് പിളര്‍ത്തി ഫോര്‍ലാന്‍ വലചലിപ്പിച്ചത്. പ്രണോയി ഹാള്‍ഡറെ ബോക്‌സില്‍ റീഗന്‍ സിംഗ് ഫൗള്‍ ചെയ്തതിനാണ് മുംബൈയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. നോര്‍ത്ത് ഈസ്റ്റിന് ഒട്ടേറെ സുവര്‍ണാവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഗോള്‍ വലിയിലാക്കാന്‍ സാധിച്ചില്ല.