Connect with us

Kozhikode

ഉത്പന്നങ്ങള്‍ക്ക് വിപണിയില്ല; കയര്‍ വ്യവസായ സഹകരണ സംഘം പ്രതിസന്ധിയില്‍

Published

|

Last Updated

ഫറോക്ക്: കയര്‍ മേഖലയിലെ സ്ഥിതി ദയനീയം. ചെറുകിട ഉത്പാദകരും തൊഴിലാളികളും തൊഴില്‍ തേടി മറ്റ് മേഖലയിലേക്ക് ചേക്കേറുന്നു. കയറ്റുമതി ഓരോ വര്‍ഷവും വര്‍ധിച്ചെന്നാണ് അധികൃതരുടെ അവകാശവാദം. പക്ഷെ ഇതിന്റെ ഗുണം ചെറുകിട ഉത്പാദകര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്നില്ല.
കയര്‍ ഉത്പാദന മേഖല നാശോന്മുഖമായിരിക്കെ ഉത്പാദനം വര്‍ധിച്ചെന്ന സര്‍ക്കാറിന്റെ കണക്ക് പൊള്ളയാണെന്നാണ് കയര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അവശേഷിക്കുന്ന ചെറുകിട ഉത്പാദന കേന്ദ്രങ്ങളെങ്കിലും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യമുയരുമ്പോഴും ഇതവഗണിക്കുകയാണ്. തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചെങ്കിലും, പണി ഇല്ലാത്തതിനാല്‍ ഇതിന്റെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ചില സഹകരണ സംഘങ്ങളിലും ചെറുകിട സ്ഥാപനങ്ങളിലും നേരിയ തോതില്‍ പ്രവര്‍ത്തിക്കുണ്ടെങ്കിലും ഇവര്‍ക്ക് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചത് താങ്ങാന്‍ കഴിയുന്നില്ല.
ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാത്തതും കയര്‍ വ്യവസായ സഹകരണ സംഘം പ്രതിസന്ധിയിലാകാന്‍ പ്രധാനകാരണമായിട്ടുണ്ട്. സംസ്ഥാനത്ത് കയര്‍ഫെഡ് സംഭരണം നിര്‍ത്തിയതോടെയാണ് കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലായത്. ക്വിന്റല്‍ കണക്കിന് ഉത്പന്നങ്ങളാണ് സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഉത്പന്നങ്ങള്‍ കയര്‍ഫെഡ് ഗോഡൗണിലും സംഘത്തിന്റെ സംഭരണശാലയിലും കെട്ടി കിടക്കാന്‍ തുടങ്ങിയതോടെ വി വി ധ ജില്ലകളില്‍ നിന്നായി 5,000ത്തിലധികം സ്ത്രീ തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയുടെ വക്കിലായത്. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഈ തൊഴിലാളികള്‍ക്ക് കൂലിയും ലഭിക്കുന്നില്ലത്രെ.
1958ല്‍ പ്രവര്‍ത്തനം തുടങ്ങിയ മിക്ക സംഘങ്ങളും ഉത്പന്ന വൈവിധ്യവത്കരണം കൊണ്ടും ഗുണമേന്മയുള്ള ഉത്പാദനം കൊണ്ട് മികച്ച നിലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ചൂടിപ്പായകള്‍, ചെറിയ തടുക്കുകള്‍, ചകിരി ആഭരണങ്ങള്‍, വിവിധയിനും ചൂടികള്‍ എന്നിവയായിരുന്നു മിക്ക സംഘാംഗങ്ങളിലും ഉത്പാദിപ്പിച്ചിരുന്നത്. ഇവകള്‍ക്ക് വിപണി കിട്ടാതായതോടെ സംസ്ഥാന മൊട്ടുക്കമുള്ള സംഘത്തിന്റെ സംഭരണശാലകളില്‍ ലക്ഷങ്ങളുടെ ഉത്പന്നങ്ങളാണ് കെട്ടികിടക്കുന്നത്.
കയര്‍ഫെഡിന് ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാത്തതാണ് പ്രതിസന്ധിക്കിടയാക്കിയിട്ടുള്ളത്. പച്ച ചകിരി നാരാണ് ഇപ്പോള്‍ കയര്‍ഫെഡ് സംഘങ്ങള്‍ക്ക് ഉത്പാദനത്തിന് നല്‍കുന്നത്. ഇത്തരം നാരുകള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ പ്രിയം കുറവാണ്. നേരെത്തെ അഴുകിയ തൊണ്ടില്‍ നിന്നുള്ള നാരായിരുന്നു സംഘങ്ങള്‍ക്ക് ലഭിച്ചിരുന്നത്. പച്ച തൊണ്ടില്‍ നിന്ന് നാര് ഉത്പാദിപ്പിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ചകിരി ഉത്പന്നങ്ങള്‍ക്ക് വിപണിയിലെ പ്രിയം കുറയാനിടയാക്കിയതന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
വിവിധ കയറുത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള എല്ലാ നൂതന സംവിധാനങ്ങളുമുള്ളതാണ് മിക്ക സംഘത്തിലെയും ഫാക്ടറികള്‍ സെമി ഓട്ടോമാറ്റിക് ലൂം, വുഡണ്‍ലും, ഫ്രെയിം മാറ്റ് മെഷീന്‍, മോട്ടോര്‍ റാട്ട്, ഇലക്ട്രിക്‌റാട്ട്, പരമ്പരാഗത എല്ലാ അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളികളും ജില്ലകളിലെ എല്ലാ സംഘങ്ങളിലും ലഭ്യമാണ്. 200607 വര്‍ഷം വരെ സംഘാങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പ്രവര്‍ത്തന മൂലധനം ലഭിച്ചിരുന്നു. 2008 മുതല്‍ ഇതും മുടങ്ങി കിടക്കുകയാണ്. പ്രവര്‍ത്തന മൂലധനം ലഭിച്ചിരുന്നെങ്കില്‍ സംഘം നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധി വരെ സഹായകമായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
സംഘങ്ങളില്‍ നിന്ന് ലഭിക്കുന്ന കൂലി കൊണ്ട് മാത്രം ഉപജീവനം നടത്തുന്നതാണ് മിക്ക തൊഴിലാളികളുടെയും കുടുംബങ്ങള്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ തന്നെ സംഭരണശാലകളില്‍കെട്ടി കിടക്കാന്‍ തുടങ്ങിയതോടെ മിക്ക സംഘങ്ങളിലും പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു വര്‍ഷം 500 ക്വിന്റല്‍ വരെ ഉത്പാദനം നടത്തിയിരുന്ന സംഘത്തിന് പ്രതിസന്ധി മൂലം ഉത്പാദനം കുറക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക സംഘങ്ങളും. ചെന്നൈചേര്‍ത്തല ആലപ്പുഴ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കാന്‍ അധികൃതര്‍ ശ്രമിച്ചാല്‍ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും
കൈപ്പിരി ചൂടിക്ക് ആവശ്യക്കാര്‍ കുറഞ്ഞതും തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കയര്‍ കുറഞ്ഞ വിലക്ക് വിപണിയില്‍ സ്ഥാനം പിടിച്ചതുമാണ് കയര്‍ വ്യവസായ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

---- facebook comment plugin here -----

Latest