ഭീകരാക്രമണ ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

Posted on: October 6, 2016 10:33 pm | Last updated: October 7, 2016 at 10:24 am

igi-airport-delhi-air-travel-india-afp_650x400_71465632215ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ. രാജ്യത്തെ 22 വിമാത്താവളങ്ങളില്‍ ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ നല്‍കിയിരിക്കുന്നത്.

ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെല്ലാം അതീവ സുരക്ഷാ വലയത്തിലാണ്.

സുരക്ഷ സംബന്ധിച്ച് ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ പോലീസ്് മേധാവികള്‍ക്കും സി.ഐ.എസ്.എഫിനും വിമാനത്താവള സംരക്ഷണത്തിലുള്ള അര്‍ധസൈനിക വിഭാഗത്തിനും സിവില്‍ ഏവിയേഷന്‍ സുരക്ഷാ ബ്യൂറോ നോട്ടീസ് നല്‍കിയിട്ടുണ്ട്.
വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജുകള്‍ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. കൂടാതെ, വിമാനത്താവളങ്ങളിലേക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നതു നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.