ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നൗഗാമില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. നേരത്തെ ഹന്ദ്വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഹന്ദ്വാരയില്‍ 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിനു സമീപം ആക്രമണം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരില്‍നിന്ന് വന്‍ ആയുധശേഖരം പിടികൂടിയിരുന്നു.