ലോക ഹരിത സമ്പദ് സംഘടന ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു

Posted on: October 6, 2016 7:47 pm | Last updated: October 7, 2016 at 9:51 pm
SHARE

ct_9rysxyaaaufyദുബൈ: ലോകമെമ്പാടും ഹരിത സാമ്പത്തിക സംസ്‌കാരം വളര്‍ത്തിയെടുക്കുക ലക്ഷ്യമിട്ട് വേള്‍ഡ് ഗ്രീന്‍ എക്കോണമി ഓര്‍ഗനൈസേഷന് (ഡബ്ല്യു ജി ഇ ഒ) ദുബൈയില്‍ തുടക്കം ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രഖ്യാപനം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് നടത്തിയത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഗ്രീന്‍ എക്കോണമി സമ്മിറ്റിലാണ് ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനം നടത്തിയത്. ഹരിത സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഉപദേശവും സാങ്കേതിക-സാമ്പത്തിക പിന്തുണയും സംഘടന നല്‍കും. ഐക്യരാഷ്ട്രസഭാ വികസന പരിപാടിയുടെ പങ്കാളിത്തത്തോടെ ദുബൈ ഗവണ്‍മെന്റിന്റെ പിന്തുണയോടു കൂടിയാണ് സംഘടനയുടെ പ്രവര്‍ത്തനം.
സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിനായി നിരവധി ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും മുന്നോട്ടുവരുമെന്ന് ശൈഖ് മുഹമ്മദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഘടനക്ക് പിന്തുണ നല്‍കുന്നതിലൂടെ യു എ ഇ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായെന്ന് ഐക്യരാഷ്ട്രസഭാ വികസന പരിപാടി അഡ്മിനിസ്‌ട്രേറ്റര്‍ ഹെലന്‍ ക്ലാര്‍ക്ക് പറഞ്ഞു. യു എ ഇയെപ്പോലുള്ള നേതൃത്വ പിന്തുണ എല്ലാ രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതായും ഹെലന്‍ വ്യക്തമാക്കി. പാരീസ് ഉടമ്പടി പ്രകാരം 2021ഓടെ പുനരുപയുക്ത ഊര്‍ജത്തിന്റെ അളവ് 27 ശതമാനത്തിലേക്കെത്തിക്കാനുള്ള പരിശ്രമത്തിലാണ് രാജ്യമെന്ന് യു എ ഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രി താനി അഹ്മദ് അല്‍ സുയൂദി പറഞ്ഞു. ഗ്രീന്‍ എക്കോണമി സമ്മിറ്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.