നിയന്ത്രണ രേഖ മറികടന്നുള്ള സൈനിക നടപടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടേണ്ട ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി

Posted on: October 6, 2016 7:05 pm | Last updated: October 6, 2016 at 7:05 pm
SHARE

manohar parikar

ന്യൂഡല്‍ഹി: നിയന്ത്രണ രേഖ മറികടന്നുള്ള സൈനിക നടപടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടേണ്ട ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പ്രതിപക്ഷവും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ളവര്‍ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.

നൂറു ശതമാനം കുറ്റമറ്റ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു. വന്‍കിട രാജ്യങ്ങള്‍പോലും സര്‍ജിക്കല്‍ സ്‌ട്രൈക്കുനടത്തുമ്പോള്‍ അത് പൂര്‍ണമാകാറില്ല. നമ്മുടെ സൈന്യത്തിന്റെ ധീരതയെക്കുറിച്ച് ഇതുവരെ ആരും സംശയം ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഇതാദ്യമായി ചില ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നു. രാജ്യത്തോട് കൂറില്ലാത്തവരാണ് ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിക്കുന്നത്. അവര്‍ക്ക് തെളിവ് നല്‍കേണ്ട ആവശ്യവുമില്ലെന്നും പരീക്കര്‍ പറഞ്ഞു.
നേരത്തെ, സൈനിക നടപടി വ്യാജമല്ലെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മയും പി.ചിദംബരവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here