ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ പുറത്തിറക്കി

Posted on: October 6, 2016 10:16 am | Last updated: October 6, 2016 at 10:16 am
SHARE

google-pixelസാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്കായി ആകര്‍ഷകമായ ഓപ്ഷനുകളുള്ള രണ്ട് മോഡല്‍ സ്മാര്‍ട് ഫോണുകളുമായി ഗൂഗിള്‍ എത്തുന്നു. പിക്‌സല്‍, പിക്‌സല്‍ എക്‌സ് എല്‍ എന്നീ രണ്ട് മോഡലുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

പിക്‌സല്‍ ഫോണില്‍ അഞ്ച് ഇഞ്ച് എഫ്എച്ച്ഡി അമോള്‍ സ്‌ക്രീനാണുള്ളത്. പിക്‌സല്‍ എക്‌സ് എല്‍ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.5 ഇഞ്ചാണ്. ഗോറില്ല ഗ്ലാസ് 4 ഡിസ്‌പ്ലേയാണ് രണ്ട് ഫോണിലും ഉള്ളത്. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ ബാറ്ററി ലൈഫ് ആണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

12.3 മെഗാപിക്‌സല്‍ കാമറ, അലൂമിനിയം യൂണിബോഡി ഡിസൈന്‍, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 4 ജിബി റാം തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷത. പിക്‌സല്‍ ഫോണില്‍ 32 ജിബിയും പിക്‌സല്‍ എക്‌സ് എല്‍ ഫോണില്‍ 128 ജിബിയുമാണ് സ്‌റ്റോറേജുള്ളത്.

ഒക്ടോബര്‍ 13ന് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കും. സില്‍വര്‍, ബ്ലാക്ക് എന്നീ നിറങ്ങളിലും ലിമിറ്റഡ് എഡിഷനായി ബ്ലൂ നിറത്തിലുമാണ് ഫോണുകള്‍ വിപണിയിലെത്തുക. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ നൗഗട്ടാണ് ഇതിലുള്ളത്. ഫഌപ്കാര്‍ട്ടിലൂടെയും റിലയന്‍സ് ഡിജിറ്റലിലൂടെയും ഇന്ത്യയില്‍ നിന്ന് ഈ ഫോണുകള്‍ വാങ്ങാം. ഇന്ത്യയില്‍ ഈ ഫോണ്‍ പലിശ ഇല്ലാതെ മാസതവണ വ്യവസ്ഥയിലും വാങ്ങാവുന്നതാണ്. 57,000 രൂപയാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here