സഫാരി മാതൃക ശ്രദ്ധേയമായി

Posted on: October 5, 2016 9:22 pm | Last updated: October 5, 2016 at 9:23 pm

img_20161004_104039ദുബൈ: വെറ്റക്‌സില്‍ ദുബൈ സഫാരി പാര്‍ക്ക് മാതൃക ശ്രദ്ധേയമായി. ദുബൈ നഗരസഭയാണ് കൂറ്റന്‍ മാതൃകയൊരുക്കിയത്. ലഘുലേഖാ വിതരണവുമുണ്ട്.
വര്‍ഖയില്‍ ഡ്രാഗണ്‍ മാര്‍ട്ടിന് എതിര്‍വശം 119 ഹെക്ടറിലാണ് സഫാരി പാര്‍ക്ക്. ഇവിടെ കാഴ്ച ബംഗ്ലാവും വന്യമഗങ്ങളുടെ വിഹാര കേന്ദ്രവും ഉണ്ടാകും.
എട്ടു മേഖലകളായി പാര്‍ക്കിനെ തിരിച്ചിട്ടുണ്ട്. എന്‍ട്രന്‍സ് പ്ലാസ, കുട്ടികളുടെ കാഴ്ച ബംഗ്ലാവ്, സഫാരി, അറേബ്യന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ വില്ലേജുകള്‍, നീണ്ട തടാകം എന്നിവയാണവ. 10,000ലേറെ മൃഗങ്ങളാണ് എത്തുന്നത്. 100 കോടിയുടേതാണ് പദ്ധതി. ഈ വര്‍ഷം അവസാനം ഉദ്ഘാടനം ചെയ്യും.