മികച്ച 600 സര്‍വകലാശാലകളില്‍ ഖത്വര്‍ യൂനിവേഴ്‌സിറ്റിയും

Posted on: October 5, 2016 7:42 pm | Last updated: October 5, 2016 at 7:42 pm

ദോഹ: ലോകത്തെ മികച്ച 600 യൂനിവേഴ്‌സിറ്റികളില്‍ ഖത്വര്‍ യൂനിവേഴ്‌സിറ്റിയും ഇടംപിടിച്ചു. ദി ടൈംസ് ഹയര്‍ എജുക്കേഷന്‍ മാഗസിനാണ് 2016-17 കാലത്തെ മികച്ച യൂനിവേഴ്‌സിറ്റികളുടെ പട്ടിക പുറത്തുവിട്ടത്.
501ാം സ്ഥാനമാണ് ഖത്വര്‍ യൂനിവേഴ്‌സിറ്റിക്ക്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വ്യക്തമായ മാനദണ്ഡങ്ങളോടു കൂടിയ ഗവേഷണ പഠനങ്ങളുള്ള സര്‍വകലാശാലകളെയാണ് മികച്ച യൂനിവേഴ്‌സിറ്റികളുടെ തിരഞ്ഞെടുപ്പിനു പരിഗണിച്ചത്. പശ്ചിമേഷ്യയിലെ തന്നെ മികച്ച യൂനിവേഴ്‌സിറ്റിയായി ഖത്വര്‍ യൂനിവേഴ്‌സിറ്റിയെ കണക്കാക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ആഗോളതലത്തില്‍ ഇത്തരമൊരു നേട്ടം ലഭിച്ചതെന്ന് ഖത്വര്‍ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ.ഹസന്‍ ബിന്‍ റാഷിദ് അല്‍ ദിര്‍ഹം പറഞ്ഞു. പതിമൂന്ന് വ്യത്യസ്ത കാര്യക്ഷമതാ സൂചികകള്‍ കണക്കിലെടുത്താണ് യൂനിവേഴ്‌സിറ്റികളുടെ വര്‍ഗീകരണം നടത്തിയതെന്ന് ടൈംസ് ഹയര്‍ എജുക്കേഷന്‍ മാഗസിന്‍ എഡിറ്റര്‍ ഫില്‍ പാട്ടി വ്യക്തമാക്കി.