വൊഡാഫോണ്‍ സോഹോയില്‍ പുതിയ റെഡി ബിസിനസ് പോസ്റ്റ്‌പെയ്ഡ് സൗകര്യം

Posted on: October 5, 2016 7:39 pm | Last updated: October 6, 2016 at 7:48 pm

ദോഹ: വൊഡാഫോണ്‍ സോഹോ(സ്‌മോള്‍ ഓഫീസ്/ഹോം ഓഫീസ്) സെഗ്മെന്റില്‍ പുതിയ റെഡി ബിസിനസ് പോസ്റ്റ് പെയ്ഡ് സൗകര്യങ്ങള്‍ പുറത്തിറക്കി. ഇന്റര്‍നാഷണല്‍ ഫ്രീ മിനുട്ടുകളും ബിസിനസ് റിംഗ് ബാക്ക് ടോണും ഉള്‍പ്പെടുന്ന രണ്ട് സൗകര്യങ്ങളാണ് ഇതിലുള്ളത്. റീട്ടയില്‍ കടകള്‍, ഫാര്‍മസികള്‍, ലിമോസിന്‍ സര്‍വീസ് തുടങ്ങിയവയാണ് സോഹോയില്‍ ഉള്‍പ്പെടുന്നത്. ഇത്തരം ബിസിനസ് രംഗത്തുള്ളവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളുമായാണ് വൊഡാഫോണ്‍ റെഡി ആരംഭിച്ചിരിക്കുന്നത്.
വൊഡാഫോണ്‍ ബിസിനസ് റിംഗ് ബാക്ക് ടോണിലൂടെ ഉത്പന്നങ്ങള്‍ പരസ്യം ചെയ്യാനും അവയുടെ സേവനം ലഭ്യമാക്കാനു സാധിക്കും. എല്ലാ റെഡി ബിസിനസ് കണക്ഷനുകള്‍ക്കും ഈ സൗകര്യം ലഭിക്കുന്നതിന് പുറമേ ഏത് ഭാഷയിലും തങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താവിന് നല്കാനാവും. റെഡി ബിസിനസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഫോണ്‍ വിളികള്‍ക്ക് ആനുപാതികമായി സൗജന്യ അന്താരാഷ്ട്ര കാള്‍ സമയം ലഭിക്കും. റെഡി ബിസിനസ് ഇന്ത്യ 100 എന്ന ഓഫറില്‍ 100 റിയാലാണ് ചാര്‍ജ്. ഇതില്‍ 500 ലോക്കല്‍ മിനിട്ടും ഒരു ജിബി ലോക്കല്‍ ഡേറ്റയും ഇന്ത്യയിലേക്ക് 450മിനിട്ടും ലഭിക്കുന്ന കോളുകളുടെ ഓരോ ഒരു മണിക്കൂറിനും 30 സൗജന്യ ഇന്റര്‍നാഷണല്‍ മിനിട്ടുകളും ലഭിക്കും. റെഡി ബിസിനസ് ഇന്ത്യ 150 എന്ന ഓഫറില്‍ 150 റിയാലാണ് ചാര്‍ജ്. ഇതില്‍ 1000 ലോക്കല്‍ മിനിട്ടും രണ്ടു ജിബി ലോക്കല്‍ ഡേറ്റയും ഇന്ത്യയിലേക്ക് 600മിനിട്ടും ലഭിക്കുന്ന കോളുകളുടെ ഓരോ ഒരു മണിക്കൂറിനും 30 സൗജന്യ ഇന്റര്‍നാഷണല്‍ മിനിട്ടുകളും ലഭിക്കും. റെഡി ബിസിനസ് 100 ഓഫറിന് 100 റിയാലാണ് ചാര്‍ജ്. 500ലോക്കല്‍ മിനിട്ട്, ഒരു ജിബി ലോക്കല്‍ ഡേറ്റ, 44 രാജ്യങ്ങളിലേക്ക് പത്ത് രാജ്യാന്തര മിനിട്ട്, ലഭിക്കുന്ന കോളുകളുടെ ഓരോ ഒരു മണിക്കൂറിനും ആറു സൗജന്യമിനിട്ടുകലഭിക്കും. റെഡി ബിസിനസ് 150 ഓഫറിന് 150 റിയാലാണ് ചാര്‍ജ്. 1000ലോക്കല്‍ മിനിട്ട്, രണ്ടു ജിബി ലോക്കല്‍ ഡേറ്റ, 44 രാജ്യങ്ങളിലേക്ക് അറുപത് രാജ്യാന്തര മിനിട്ട്, ലഭിക്കുന്ന കോളുകളുടെ ഓരോ ഒരു മണിക്കൂറിനും ആറു സൗജന്യമിനിട്ടുകള്‍ ലഭിക്കും. സോഹോ കമ്പനി ഉടമകളുമായി സംസാരിച്ച് അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് റെഡി ബിസിനസ് പദ്ധതി ആരംഭിച്ചതെന്ന് വൊഡാഫോണ്‍ ഖത്തര്‍ ബിസിനസ് സര്‍വീസ് ഡയറക്ടര്‍ മഹമ്മൂദ് അവാദ് പറഞ്ഞു.