Connect with us

Kerala

ശമ്പളം ലഭിച്ചില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു

Published

|

Last Updated

കോഴിക്കോട്: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിവിധ ഡിപ്പോകളില്‍ പണിമുടക്കുന്നു. പല ഡിപ്പോകളിലും സംഘടനകളുടെ പിന്തുണയില്ലാതെയാണ് സമരം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐഎന്‍ടിയുസി അംഗങ്ങള്‍ കൂട്ട അവധിയെടുത്താണ് പ്രതിഷേധിക്കുന്നത്.

കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് സമരം ശക്തമായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഡിപ്പോയിലും സമരം നടക്കുന്നുണ്ട്. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, വയനാട് പോലുള്ള ചുരുക്കം ഡിപ്പോകളില്‍ മാത്രമേ ശമ്പള വിതരണം പൂര്‍ത്തിയായിട്ടുള്ളൂ.

ചൊവ്വാഴ്ച മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കുമെന്നാണ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല. ബാങ്കില്‍ നിന്ന് പണം ലഭിക്കുന്നതിന് സാങ്കേതിക തടസം നേരിട്ടതിനാലാണ് ശമ്പളം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.