സ്വാശ്രയ വിഷയത്തില്‍ തനിക്ക് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി

Posted on: October 5, 2016 10:57 am | Last updated: October 5, 2016 at 2:10 pm

pinarayiതിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ തനിക്ക് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച പരാജയപ്പെട്ടത് മുഖ്യമന്ത്രിയുടെ പിടിവാശി മൂലമാണെന്ന് പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്നെ ആക്ഷേപിച്ചാല്‍ പ്രശ്‌നം. താനല്ല പ്രതിപക്ഷമാണ് പിടിവാശി കാണിക്കുന്നത്.

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാറും മുന്നണിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ആരോഗ്യമന്ത്രിയോടും സെക്രട്ടറിയോടും മോശമായി പെരുമാറിയെന്ന് പറയുന്നത് കെട്ടുകഥയാണ്. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാറിന് പരിമിതിയുണ്ട്. ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ സമരം അവസാനിപ്പിക്കണമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം പറഞ്ഞിട്ടാണ് കഴിഞ്ഞ ദിവസം മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത്. സര്‍ക്കാറിന് നിര്‍ദേശങ്ങളൊന്നും മുന്നോട്ട് വെക്കാനില്ലെന്ന് നേരത്തെ അറിയിച്ചതാണ്. ഫീസ് കുറക്കാന്‍ തയ്യാറല്ലെന്ന് മാനേജ്‌മെന്റുകള്‍ നിലപാട് എടുത്തതിനാലാണ് ചര്‍ച്ച പൊളിഞ്ഞതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

ALSO READ  ചെത്തുകാരന്റെ മകന്‍ ആണെന്നത് അപമാനമല്ല, അഭിമാനം; സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി