ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത് സ്ഥിരീകരിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ദൃക്‌സാക്ഷികളുടെ മൊഴികള്‍ പുറത്തുവിട്ടത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കയറ്റി രഹസ്യ കേന്ദ്രത്തിലേക്ക് സംസ്‌കരിക്കാന്‍ കൊണ്ടുപോവുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍.
ശക്തമായ വെടിവെപ്പ് നടന്നതായും വലിയ ശബദം കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യന്‍ പ്രദേശത്ത് താമസിക്കുന്നവരാണ് ദൃക്‌സാക്ഷികള്‍. സുരക്ഷാ കാരണങ്ങളാണ് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.