കോടതിയിലെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Posted on: October 4, 2016 5:31 pm | Last updated: October 5, 2016 at 8:51 am

PINARAYIതിരുവനന്തപുരം: കോടതിയിലെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമസ്വാതന്ത്ര്യം ഇല്ലാത്ത നാടെന്ന് അറിയപ്പെട്ടാല്‍ കേരളത്തിന്റെ സല്‍കീര്‍ത്തിയെ ബാധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ തടസപ്പെടുത്തുന്നതിനോട് യോജിപ്പില്ല. മാധ്യമങ്ങളെ തടയുന്ന അഭിഭാഷകരുടെ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാര്‍ത്താകുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം………

അഭിഭാഷകമാധ്യമ പ്രശ്‌നം രമ്യമായി പരിഹരിച്ചു എന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായി അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.
മുഖ്യമന്ത്രി എന്ന നിലയില്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച് പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചപ്പോഴാണ് അഡ്വക്കേറ്റ് ജനറലിനെ ചീഫ് ജസ്റ്റിസ് ഇക്കാര്യമറിയിച്ചത്.
അഡ്വക്കേറ്റ് ജനറല്‍ ചീഫ് ജസ്റ്റിസുമായും മുതിര്‍ അഭിഭാഷകരുമായും അഭിഭാഷക സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു. എല്ലാവരും സഹകരിക്കുകയും ചില കാര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യുകയും ചെയ്താലേ പ്രശ്‌നം രമ്യമായി പരിഹരിക്കാനാവൂ എതായിരുന്നു സര്‍ക്കാര്‍ നിലപാട്.
കോടതി വ്യവഹാരങ്ങളില്‍ ജനങ്ങള്‍ അറിയേണ്ട അനേകം കാര്യങ്ങളുണ്ട്. അവ റിപ്പോര്‍ട്ട് ചെയ്യുത് മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലാണ്. ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കാരണം കോടതി റിപ്പോര്‍ട്ടിങ് എക്കാലത്തേക്കും തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ല. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ ഇരുഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ട് പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുന്നുമുണ്ട്. അത് ഇഴകീറി വീണ്ടും വീണ്ടും പരിശോധിച്ച് പരിഹാരം നീട്ടിക്കൊണ്ടുപോകുതിനും കൂടുതല്‍ പ്രകോപനങ്ങളിലേക്കു നീങ്ങുതിനും പകരം സമവായത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത് എന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ നിലപാടിനോട് സഹകരിക്കണമെന്നു എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.
ഇന്ന് നിയമസഭയിലെ ചേമ്പറില്‍ മാധ്യമ ഉടമകളുടെയും പത്രാധിപന്മാരുടെയും പ്രതിനിധികള്‍ വന്നു കണ്ടിരുന്നു. അവരോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.