നായ്ക്കളെ കൊല്ലാം; പക്ഷേ നിയമം പാലിക്കണം: സുപ്രിം കോടതി

സംസ്ഥാനത്ത് തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിം കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
Posted on: October 4, 2016 1:34 pm | Last updated: October 4, 2016 at 7:40 pm
SHARE

dogs_kottayam_092616ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിം കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മൃഗസംരക്ഷണ സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമാനുസൃതമായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു.

മനുഷ്യജീവന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്. എന്നാല്‍ തെരുവ്‌നായ്ക്കളെ കൊല്ലുന്നത് എങ്ങനെ വേണമെന്നത് സംബന്ധിച്ച് നിയമങ്ങള്‍ നിലവിലുണ്ട്. അത് പാലിക്കുക തന്നെ വേണം. നായ്ക്കളെ ഇത്തരത്തില്‍ കൊന്ന് കെട്ടിത്തൂക്കുന്നത് ക്രൂരതയാണെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

കോട്ടയത്ത് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ തെരുവ് നായ്ക്കളെ കൊലപെ്ടുത്തിയ ശേഷം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ചിരുന്നു. തെരുവ്‌നായ ശല്യം പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്നായിരുന്നു യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here