ബെംഗളൂരു: പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ബെംഗളൂരുവിലെ വീട്ടില്‍ രാവിലെ ഏഴു മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കേരള സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്‌ക്കാരമുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുനിന്നും ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്ടാണ് ജനനം. ചെറുപ്പത്തില്‍ തന്നെ ബംഗളൂരുവില്‍ എത്തിയ യൂസുഫ് പിന്നീട് കര്‍ണാടക ചിത്ര കലാ പരിഷത്ത് കോളേജ് ഓഫ് ഫൈനാര്‍ട്‌സില്‍ നിന്ന് കലാ പരിശീലനം നേടി. 2005ല്‍ ഫ്‌ളോറന്‍സ് അന്തര്‍ദേശീയ ബിനാലെയില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്.