പച്ചത്തേങ്ങ സംഭരണവില വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും: കൃഷിമന്ത്രി

Posted on: October 4, 2016 6:29 am | Last updated: October 4, 2016 at 12:29 am

തിരുവനന്തപുരം: പച്ചത്തേങ്ങയുടെ സംഭരണവില 27 രൂപയായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുുവരുന്നതായി മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. സംഭരണത്തുക കൃത്യമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്നും ജോര്‍ജ് എം തോമമസിനെ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 11 ജില്ലകളിലായി 2567.82 ഹെ്ടര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷി പുനരാരംഭിക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് സി ദിവാകരനെ മന്ത്രി അറിയിച്ചു.
തിരുവനന്തപപും-57 ഹെക്ടര്‍, പത്തനംതിട്ട-500, കോട്ടയം-250, എറണാകുളം-113.8, കോഴിക്കോട്-268.35, കൊല്ലം-45.6, കണ്ണൂര്‍ 126, ാലപ്പുഴ 403.4, തൃശൂര്‍ 444.67, വയനാട് 109, മലപ്പുറം250 ഹെക്ടര്‍.
ഒരു നിശ്ചിത ഫീസ് ഒടുക്കി നെല്‍വയല്‍ വന്‍തോതില്‍ നികത്തിയ നടപടി ക്രമവല്‍ക്കരിച്ച ചട്ടം പിന്‍വലിക്കുമെന്ന് മന്ത്രി അറിയിച്ചു.