താത്തൂര്‍ ശുഹദാ ആണ്ടു നേര്‍ച്ച 23 മുതല്‍

Posted on: October 4, 2016 12:29 am | Last updated: October 3, 2016 at 11:30 pm

മുക്കം: താത്തൂര്‍ ശുഹദാക്കളുടെ ആണ്ടു നേര്‍ച്ച ഈ മാസം 23, 24,25, 26 തീയതികളില്‍ നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു. കൊടികയറ്റം, ആത്മീയ സമ്മേളനം, രിഫാഇയ്യ റാത്തീബ്, സെമിനാര്‍, ആദരിക്കല്‍, സ്വലാത്ത് മജ്‌ലിസ്, സിയാറത്ത്, അന്നദാനം തുടങ്ങിയ പരിപാടികള്‍ നേര്‍ച്ചയുടെ ഭാഗമായി നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. പി കെ ഹുസൈന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ ഇബ്രാഹിം സഖാഫി താത്തൂര്‍ ഉദ്ഘാടനം ചെയ്തു. സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, പി ടി സി മുഹമ്മദലി മാസ്റ്റര്‍, സ്വലാഹുദ്ദീന്‍ മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, ഉസ്മാന്‍ പി പി പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എം പി ശരീഫ് സഖാഫി സ്വാഗതവും അബ്ദുല്‍ ബാരി നന്ദിയും പറഞ്ഞു.