Connect with us

Gulf

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഉന്നമനത്തിന് സമഗ്ര പദ്ധതികള്‍

Published

|

Last Updated

ജിദ്ദ: ഇന്ത്യന്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സമഗ്ര വികസനത്തിന് ആസൂത്രിതമായ ബഹുമുഖ പദ്ധതികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നുവെന്ന് പുതുതായി ചുമതലയേറ്റ മാനേജിംഗ് കമ്മിറ്റി.

” ഠഛഏഋഠഒഋഞ ണഋ ഇഅച” എന്ന മുദ്രാവാക്യമാണ് സ്‌കൂളിന്റെയും കുട്ടികളുടെയും പുരോഗതിക്കായി മാനേജ്‌മെന്റ് മുന്നോട്ടു വെക്കുന്നതെന്ന് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രക്ഷിതാക്കളോടൊപ്പം നിന്ന് സ്‌കൂളിന്റെ പുരോഗതിക്കായി കൂട്ടായി യത്‌നിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.

അധികാരമേറ്റെടുത്ത് ചുരുങ്ങിയ നാളുകളില്‍ തന്നെ അത്യാവശ്യ അറ്റകുറ്റപണികളും, മിനുക്കുപണികളും പൂര്‍ത്തിയാക്കാനായതായി അദ്ദേഹം പറഞ്ഞു. ഉപരി സമിതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളും കമ്മറ്റി അംഗങ്ങള്‍ വിശദീകരിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനായി കെട്ടിട നിര്‍മ്മാണമടക്കമുള്ള പദ്ധതികളും ആലോചിക്കുന്നതായി ചെയര്‍മാന്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമിക സമിതി അംഗങ്ങളായ ആസിഫ് റമീസ്, നൂറുല്‍ അമീന്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ മോഹന്‍ബാലന്‍, ശംസുദ്ദീന്‍, ഭരണ സമിതി അംഗങ്ങളായ മാജിദ് സിദ്ദീഖി, താഹിര്‍ അലി എന്നിവരും സംബന്ധിച്ചു.

Latest