മാധ്യമ വിലക്ക്: പ്രശ്‌നം പരിഹരിക്കാന്‍ എജിയോട് നിര്‍ദേശിച്ചെന്ന് മുഖ്യമന്ത്രി

Posted on: October 2, 2016 12:45 pm | Last updated: October 2, 2016 at 4:55 pm

Thiruvananthapuram: Kerala CM Pinarayi Vijayan addresses the press in Thiruvananthapuram on Thursday. PTI Photo (PTI6_9_2016_000108B) *** Local Caption ***

തിരുവനന്തപുരം: കോടതികളിലെ മാധ്യമ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി വീണ്ടും ഇടപെടുന്നു. കോടതികളില്‍ സ്‌നേഹത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സാഹചര്യമൊരുക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിനായി അഡ്വക്കറ്റ് ജനറല്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും. പ്രശ്‌നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്ന് എജിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നതെങ്കില്‍ അവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനും ഹൈകോടതി മടിക്കില്ലെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിനും അദ്ദേഹം നിയോഗിക്കുന്ന ജഡ്ജിമാര്‍ക്കുമാണെന്ന കാര്യം ആരും മറക്കരുത്. കോടതിയില്‍ ആരെയും വിലക്കാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ല. കോടതിയുടെ പമാധികാരത്തില്‍ ആര്‍ക്കും സംശയം വേണ്ട. റിപ്പോര്‍ട്ടിംഗിന് അനുമതി നല്‍കിയത് ചീഫ് ജസ്റ്റിസാണെങ്കില്‍ അത് നടപ്പാകും. പറഞ്ഞു തീര്‍ക്കേണ്ട പ്രശ്‌നങ്ങള്‍ വലുതാക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. സംഘര്‍ഷം ശരിയായ നടപടിയല്ലെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി.