മാരുതി ആള്‍ട്ടോ സ്‌പെഷ്യല്‍ എഡിഷന്‍

Posted on: October 1, 2016 5:35 pm | Last updated: October 1, 2016 at 5:35 pm
SHARE

alto-specialമാരുതിയുടെ ജനപ്രിയ മോഡലായ ആള്‍ട്ടോയുടെ സ്‌പെഷല്‍ എഡിഷന്‍ വിപണിയിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവചരിത്രം പറയുന്ന എംഎസ് ധോണി: ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി എന്ന ചലച്ചിത്രത്തെ പിന്തുണച്ചാണ് മാരുതി പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആള്‍ട്ടോ 800ന്റെ എല്‍എക്‌സ്‌ഐ വകഭേദത്തിലും ആള്‍ട്ടോ കെ10ന്റെ എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ വകഭേദങ്ങളിലും സ്‌പെഷല്‍ എഡിഷന്‍ ലഭ്യമാണ്.

ധോണിയുടെ കയ്യൊപ്പുള്ള ബോഡി ഗ്രാഫിക്‌സ്, ധോണിയുടെ ഇഷ്ട നമ്പറായ ഏഴ് ആലേഖനം ചെയ്ത സീറ്റ് കവറുകള്‍, ഓക്‌സിലറി ഇന്‍പുട്ടുള്ള എംപി3, യുഎസ്ബി ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് വീല്‍ കവര്‍, ഇന്റീരിയറിന് പ്രത്യേക ലൈറ്റിംഗ് എന്നിവ സ്‌പെഷല്‍ എഡിഷന്റെ പ്രത്യേകതകളാണ്.

ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാര്‍ എന്ന പദവി 12 വര്‍ഷത്തിലേറെയായി മാരുതി ആള്‍ട്ടോക്കാണ്. 2000 സെപ്റ്റംബറില്‍ വിപണിയിലെത്തിയ ആള്‍ട്ടോ ഇതിനകം 30 ലക്ഷത്തിലേറെ എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here