പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 14 വര്‍ഷം തടവ്

Posted on: October 1, 2016 11:26 am | Last updated: October 1, 2016 at 11:26 am
SHARE

rapeകല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 14 വര്‍ഷം കഠിനതടവും 1,50,000 രൂപ പിഴയും. കോഴിക്കോട് കക്കട്ടില്‍ നരിപ്പറ്റ വില്ലേജില്‍ ചുഴലിക്കവീട്ടില്‍ അബ്ദുല്ലയുടെ മകന്‍ നൗഷാദി(39)നെയാണ് കല്‍പ്പറ്റ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ ശിക്ഷിച്ചത്. പീഡനം, തട്ടികൊണ്ടുപോവല്‍, തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2011 മാര്‍ച്ച് 18നായിരുന്നു കേസിനാസ്പദമായ സംഭവം. 10ാം ക്ലാസില്‍ പഠിക്കവെ രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരുവില്‍ താമസിപ്പിച്ചാണ് പീഡിപ്പിച്ചത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ വെള്ളമുണ്ട പോലിസില്‍ പരാതി നല്‍കുകയും പ്രതിയെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവാഹിതനായ പ്രതി പേരും ജാതിയും മാറ്റിപ്പറഞ്ഞാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്. പ്രതി പിഴയടയ്ക്കുന്നപക്ഷം ഒരു ലക്ഷം രൂപ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി. കേസില്‍ 27 സാക്ഷികളെ വിസ്തരിച്ചു. 33 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here