ഹാച്ച്ബാക്കായ ബ്രിയോയുടെ നവീകരിച്ച പതിപ്പ് വരുന്നു;നാലിന് വിപണിയിലെത്തും

Posted on: October 1, 2016 11:18 am | Last updated: October 1, 2016 at 11:18 am

1475059565ന്യൂഡല്‍ഹി: ഹോണ്ട ഹാച്ച്ബാക്കായ ബ്രിയോയുടെ നവീകരിച്ച പതിപ്പ് വരുന്നു. ഒക്ടോബര്‍ നാലിന് ഈ മോഡല്‍ വിപണിയിലെത്തും. സൗന്ദര്യപരമായ മെച്ചപ്പെടുത്തലുകളാണ് പുതിയ ബ്രിയോയില്‍ ഹോണ്ട നടത്തിയിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഗ്രില്‍ , വലിയ എയര്‍ഇന്‍ടേക്കുള്ള പുതിയ ബമ്പര്‍ എന്നിവയാണ് ബാഹ്യരൂപത്തിലെ പുതുമകള്‍ . പിന്‍ഭാഗത്തിനു മാറ്റമില്ല. പുതിയ അമെയ്‌സിന്റെ തരം ഡാഷ്‌ബോര്‍ഡ് നല്‍കി ഇന്റീരിയര്‍ പരിഷ്‌കരിച്ചു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ പുതിയ ഫീച്ചറായി ലഭിക്കും.

1475059565_1എന്‍ജിന്‍ പഴയതുപോലെ തന്നെ. 88 ബിഎച്ച്പി 110 എന്‍എം ശേഷിയുള്ള 1.2 ലീറ്റര്‍ , നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിതിന്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ്. പുതിയ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭിച്ചേക്കും