ന്യൂയോര്‍ക്ക്: ഇന്ത്യ-പാക്ക് സംഘര്‍ഷം പരിഹരിക്കുന്നതിന് വേണ്ടി മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ ആശങ്കയുണ്ട്. സെപ്റ്റംബര്‍ 18ലെ ഉറി ആക്രമണവും നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമെല്ലാം ഉത്കണ്ഠയുണ്ടാക്കുന്നു. ഇരു രാജ്യങ്ങളുടെയും സമ്മതം ഉണ്ടെങ്കില്‍ കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സമാധാനം സൃഷ്ടിക്കുന്നതിന് നയന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും ബാന്‍ കി മൂണ്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.