Connect with us

National

പാക്കിസ്ഥാനില്‍ നടക്കാനിരുന്ന സാര്‍ക് ഉച്ചകോടി മാറ്റിവെച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: നവംബറില്‍ പാകിസ്ഥാനില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചു. ഇന്ത്യ അടക്കമുള്ള അംഗരാജ്യങ്ങള്‍ പിന്മാറിയ സാഹചര്യത്തിലാണ് ഉച്ചകോടി മാറ്റിവെച്ചത്.
19ാംമത് സാര്‍ക് ഉച്ചകോടിയുടെ പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാതെ നടപടികള്‍ സ്തംഭിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ നടപടിയെയും പാകിസ്ഥാന്‍ വിമര്‍ശിച്ചു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവയാണ് ദക്ഷിണേഷ്യന്‍ മേഖലാ സഹകരണ കൂട്ടായ്മയായ സാര്‍ക്കിലെ അംഗരാജ്യങ്ങള്‍. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

Latest