പ്രകോപനം സൃഷ്ടിച്ച് പാക്കിസഥാന്‍; അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്

Posted on: September 30, 2016 10:42 am | Last updated: September 30, 2016 at 3:01 pm
SHARE

India Pakistanശ്രിനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. അഖ്‌നൂറില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. വെള്ളിയാഴ്ച രാവിലെയാണ് പാക്കിസ്ഥാന്‍ പ്രകോനത്തിന് ശ്രമിച്ചത്. രണ്ട് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.

ഇന്ത്യന്‍ സൈന്യം ഇന്നലെ നടത്തിയ മിന്നല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ ഗ്രാമങ്ങളില്‍ നിന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആളുകളെ ഒഴിപ്പിക്കും. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതികരണമുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here