റെയില്‍വേ ട്രാക്കില്‍ സ്‌ക്കൂട്ടര്‍ വെച്ചത് വ്യക്തി വൈരാഗ്യം തീര്‍ക്കാനെന്ന് പോലീസ്

Posted on: September 29, 2016 12:25 pm | Last updated: September 29, 2016 at 12:25 pm
SHARE

RAILകോഴിക്കോട്: വടകര ചോറോട് റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ കൊണ്ടുവെച്ച സംഭവം അട്ടിമറിയല്ലെന്ന് പോലീസ്. സ്‌കൂട്ടര്‍ ഉടമയോടുള്ള വ്യക്തി വൈരാഗ്യമാണ് കാരണം. സ്‌കൂട്ടര്‍ നശിപ്പിക്കാനാണ് ട്രാക്കില്‍ കൊണ്ടിട്ടത്. അഴിയൂര്‍ സ്വദേശിയായ ഷാജിര്‍, വടകര കോട്ടക്കല്‍ സ്വദേശി യാസില്‍ അറഫാത്ത്, ചോറോട് സ്വദേശി നസീം എന്നിവരാണ് പിടിയിലായത്.

പ്രതികളും സ്‌കൂട്ടര്‍ ഉടമയും തമ്മില്‍ രണ്ടു വര്‍ഷം മുമ്പ് അടിപിടി നടന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വാഹനം നശിപ്പിക്കുന്നതില്‍ കലാശിച്ചത്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ വരാനിരിക്കുമ്പോഴായിരുന്നു സ്‌കൂട്ടര്‍ വെച്ചത്. സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചാണ് ട്രെയിന്‍ കടന്നുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here