മാനേജ്‌മെന്റുകള്‍ ചോദിച്ചിടത്ത് ആരോഗ്യമന്ത്രി ഒപ്പിട്ടെന്ന് പ്രതിപക്ഷ നേതാവ്

Posted on: September 28, 2016 10:52 am | Last updated: September 28, 2016 at 3:13 pm

chennithalaതിരുവനന്തപുരം: സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ ചോദിച്ചിടത്ത് ഒപ്പിട്ടുകൊടുത്ത ആരോഗ്യമന്ത്രിയാണ് കെകെ ശൈലജ ടീച്ചറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് എംഎല്‍എയായ ശൈലജ ടീച്ചറോട് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ക്ഷമിക്കട്ടെ എന്ന് മാത്രമേ പറയാനുള്ളൂ എന്നും ചെന്നിത്തല പറഞ്ഞു.

ചൊവ്വാഴ്ച്ച കാണിച്ച ധിക്കാരവും അഹങ്കാരവും തന്നെയാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി കണ്ണുകാണിക്കുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്പീക്കറായി ശ്രീരാമകൃഷ്ണന്‍ മാറി. തെറ്റ് തിരുത്തുമ്പോഴാണ് മഹത്വമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.