സുനീറയുടെ ചികിത്സക്ക് വേണം സുമനസ്സുകളുടെ സഹായം

Posted on: September 27, 2016 12:01 pm | Last updated: September 27, 2016 at 12:01 pm
SHARE

suneeraകൊപ്പം: ഇരുവൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന നിര്‍ധനയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. നാട്യമംഗലം മേലേതില്‍ മുഹമ്മദിന്റെ മകള്‍ സുനീറയാണ് 35 വയസ്സ് വൃക്കമാറ്റിവെക്കല്‍ ചികിത്‌സക്കായി ഉദാരമതികളുടെ സഹായം തേടുന്നത്.ഭര്‍ത്താവ് ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പോറ്റുന്നത്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ്സിന് വിധേയമായാണ് ജീവന്‍ നിലനിര്‍ത്തിപ്പോരുന്നത്. ആഴ്ചയില്‍ 4500രൂപയോളം ചികിത്‌സക്കായി ചിലവു വരുന്നുണ്ട്. നിത്യവൃത്തിക്ക് തന്നെ കഷ്ടപ്പെടുന്ന ഈ കുടുംബം പലരില്‍ നിന്നായി കടം വാങ്ങിയും മറ്റുമാണ് ചികിത്‌സ നടത്തി വരുന്നത്. ഇപ്പോള്‍ രോഗം അധികരിച്ചതിനെ തുടര്‍ന്ന് വൃക്കമാറ്റി വെക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ശസ്ത്രക്രിയക്കും തുടര്‍ ചികിത്‌സക്കുമായി 25ലക്ഷംരൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭീമമായ തുക ഉണ്ടാക്കുക എന്നത് സുനീറയുടെ കുടുംബത്തിന് അസാധ്യമാണ്. നാട്ടുകാര്‍ ചേര്‍ന്ന് ഇ.കെ.മുഹമ്മദ്കുട്ടിഹാജി ചെയര്‍മാനും, വി എം മുഹമ്മദാലി കണ്‍വീനറുമായി ചികിത്‌സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ ഫെഡറല്‍ ബേങ്ക് കൊപ്പം ശാഖ 21520100035767, ഐ എഫ് എസ് സി കോഡ് എഫ് ഡി ആര്‍ എല്‍ 0002152 ഫോണ്‍നമ്പര്‍ 9447694238. പിഞ്ചുമക്കളോടൊത്ത് ജീവിച്ച് കൊതി തീരാത്ത സുനീറയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ മുഴുവന്‍ ഇനി കാരുണ്യമതികളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here