മതനിന്ദ കാര്‍ട്ടൂണ്‍: ജോര്‍ദാനിയന്‍ എഴുത്തുകാരന്‍ കോടതി വളപ്പില്‍ വെടിയേറ്റ് മരിച്ചു

Posted on: September 25, 2016 2:49 pm | Last updated: September 25, 2016 at 3:08 pm

nahed-hattarഅമ്മാന്‍: ഇസ്‌ലാമിനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വിചാരണ നേരിടുന്ന ജോര്‍ദാനിയന്‍ എഴുത്തുകാരന്‍ കോടതിവളപ്പില്‍ വെടിയേറ്റ് മരിച്ചു. ഇസ്ലാം വിരുദ്ധ ആക്ടിവിസ്റ്റായി അറിയപ്പെടുന്ന നഹേദ് ഹട്ടാര്‍ ആണ് കൊല്ലപ്പെട്ടത്.

കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഹട്ടാറിനെ ഒരു മാസം മുമ്പ് ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വെടിയേറ്റത്. ഹട്ടാറിന് മൂന്ന് തവണ വെടിയേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹട്ടാറിനെ വെടിവെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.