ഉറി ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന്‍ കൂടി മരിച്ചു

Posted on: September 25, 2016 2:50 pm | Last updated: September 26, 2016 at 9:40 am
SHARE

uri-javanശ്രീനഗര്‍: ഉറി ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. ഒഡീഷ്യ സ്വദേശിയായ ബിഎസ്എഫ് ജവാന്‍ പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഇതോടെ ഉറി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.

കഴിഞ്ഞ ഞായറാഴ്ചയാണ് ജമ്മു കശ്മീരിലെ ഉറിയില്‍ ആര്‍മി ബ്രിഗേഡ് ഹെഡ്ക്വാട്ടേഴ്‌സിന് നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ നേരത്തെ 18 പേര്‍ മരിച്ചിരുന്നു.