സമസ്ത ദാഈ സംഗമം; താലൂക്ക് സംഗമങ്ങള്‍ നടത്തി

Posted on: September 25, 2016 11:12 am | Last updated: September 25, 2016 at 11:12 am

മലപ്പുറം: മഹല്ലുകളില്‍ ആസൂത്രിതമായി സലഫി തീവ്രവാദം പ്രചരിപ്പിക്കുന്ന ബിദഈ പ്രസ്ഥാനങ്ങളുടെ യാഥാര്‍ത്ഥ്യം പൊതുജനങ്ങളെ ബോധ്യ പ്പെടുത്തുന്നതിന് മഹല്ലുകളിലെ ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തീബ്, ഇമാം, സ്വദര്‍ മുഅല്ലിം എന്നിവര്‍ ഉള്‍കൊള്ളുന്ന സമസ്ത ദാഈ സംഗമം ഒക്ടോബര്‍ ഒന്നിന് വെട്ടിച്ചിറ മജ്മഇലും ഒക്‌ടോബര്‍ എട്ടിന് മഞ്ചേരി ടൗണ്‍ സുന്നി മസ്ജിദിലും നടക്കും.
ദാഈ സംഗമത്തിന്റെ വിജയത്തിനായി ജില്ലയിലെ എല്ലാ താലൂക്കുകളിലും സമസ്ത താലൂക്ക് സംഗമങ്ങള്‍ നടത്തി സമസ്ത ദാഈ സംഗമം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പെരിന്തല്‍മണ്ണ താലൂക്ക് സംഗമത്തില്‍ പ്രസിഡന്റ് സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കൊളത്തൂര്‍, ഏസി ഇബ്രാഹിം മുസ്‌ലിയാര്‍ പാങ്ങ്, വി എം മുഹമ്മദ് മുസ്‌ലിയാര്‍ വേങ്ങൂര്‍, മാനു സഖാഫി പുത്തനങ്ങാടി, എന്നിവര്‍ സംബന്ധിച്ചു.
നിലമ്പൂര്‍ താലൂക്ക് സംഗമത്തില്‍ പ്രസിഡന്റ് വിഎസ് ഫൈസി എടക്കര അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍ഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. മിഖ്ദാദ് ബാഖവി ചുങ്കത്തറ, ബാപ്പുട്ടി ദാരിമി എടക്കര, പി എച്ച് ദാരിമി മൂത്തേടം, അലവിക്കുട്ടി ഫൈസി എടക്കര, എം കെ ദാരിമി എന്നിവര്‍ സംബന്ധിച്ചു.
ഏറനാട് താലൂക്ക് സംഗമത്തില്‍ പ്രസിഡന്റ് അലവി ദാരിമി ചെറുകുളം അധ്യക്ഷത വഹിച്ചു. കുഞ്ഞാപ്പ ഫൈസി മുടിക്കോട് ഉദ്ഘാടനം ചെയ്തു. സൈതലവി ദാരിമി ആനക്കയം, കിടങ്ങയം ഉമര്‍ദാരിമി, ഇരുമ്പുഴി മുഹമ്മദ് മുസ്‌ലിയാര്‍, അലവി ഫൈസി കൊടശ്ശേരി, ബാപ്പു മുസലിയാര്‍ ചെറുകുളം, മുണ്ടിത്തൊടി ഹംസ സഖാഫി എന്നിവര്‍ സംബന്ധിച്ചു. തിരൂര്‍ താലൂക്ക് സംഗമത്തില്‍ പ്രസിഡന്റ് പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. പി എസ് കെ ദാരിമി എടയൂര്‍, സയ്യിദ് ഹസന്‍ ബുഖാരി വാരണാക്കര, മജീദ് ഫൈസി ആദൃശ്ശേരി, അബ്ദുന്നാസിര്‍ സഖാഫി പൊന്മള എന്നിവര്‍ സംബന്ധിച്ചു.
തിരൂരങ്ങാടി താലൂക്ക് സംഗമത്തില്‍ മുസ്തഫ ബാഖവി തെന്നല അധ്യക്ഷത വഹിച്ചു. എന്‍ എം ബാപ്പുട്ടി മുസ്‌ലിയാര്‍, കോട്ടക്കല്‍ ഇസ്മാഈല്‍ ബാഖവി, ലത്തീഫ് സഖാഫി മമ്പുറം, മുഹ്‌യുദ്ധീന്‍ സഅദി കുഴിപ്പുറം, സയ്യിദ് കോയ തങ്ങള്‍, ഒ കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് സഖാഫി കൊളപുറം എന്നിവര്‍ സംബന്ധിച്ചു.